ബ്രി​​​ട്ട​​​നി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​സി​​​ൽ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കു വി​​​ജ​​​യം

0

ല​​​ണ്ട​​​ന്‍: ​ബ്രി​​​ട്ട​​​നി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​സി​​​ലു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കു വി​​​ജ​​​യം. ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടിക്കാരാണു നാലു പേരും.ന്യൂ​​​ഹാം വാ​​​ള്‍ എ​​​ന്‍ഡ് വാ​​​ര്‍ഡി​​​ല്‍ മ​​​ത്സ​​​രി​​​ച്ച ഓ​​​മ​​​ന​​​ ഗം​​​ഗാ​​​ധ​​​ര​​​ന്‍ 2885 വോ​​​ട്ടു​​​ക​​ളു​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ല്‍ വി​​​ജ​​​യി​​​ച്ചു. കോ​​​ട്ട​​​യം ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നിയാ​​​ണ്. ഈ​​​സ്റ്റ് ഹാം ​​​സെ​​​ന്‍ട്ര​​​ല്‍ വാ​​​ര്‍ഡി​​​ല്‍ മ​​​ത്സ​​​രി​​​ച്ച സു​​​ഗ​​​ത​​​ന്‍ തെ​​​ക്കേ​​​പ്പു​​​ര​​​യി​​​ല്‍ 2568 വോ​​​ട്ടു​​​ക​​​ള്‍ നേ​​​ടി വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി. കോ​​​ട്ട​​​യം വൈ​​​ക്കം സ്വ​​​ദേ​​​ശി​​​യാ​​​ണ്. കേം​​​ബ്രിജി​​​ല്‍ ബൈ​​​ജു തി​​​ട്ടാ​​​ല​​​യും ക്രോ​​​യ്‌​​​ഡോ​​​ണി​​​ല്‍ മ​​​ഞ്ജു ഷാ​​​ഹു​​​ല്‍ ഹ​​​മീ​​​ദും വി​​​ജ​​​യി​​​ച്ചു. കേം​​​ബ്രി​​​ജി​​​ലെ ഈ​​​സ്റ്റ് ചെ​​​സ്റ്റ​​​ര്‍ട്ട​​​ണ്‍ വാ​​​ര്‍ഡി​​​ല്‍ ബൈ​​​ജു വ​​​ര്‍ക്കി തി​​​ട്ടാ​​​ല 1107 വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​.​ കോ​​​ട്ട​​​യം ആ​​​ര്‍പ്പൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​ണ്. മു​​​ന്‍ ക്രോ​​​യ്‌​​​ഡോ​​​ണ്‍ മേ​​​യ​​​റാ​​​യ മ​​​ഞ്ജു ഷാ​​​ഹു​​​ല്‍ ഹ​​​മീ​​​ദ് ബ്രോ​​​ഡ്ഗ്രീ​​​ന്‍ വാ​​​ര്‍ഡി​​​ല്‍ നി​​​ന്നു വീ​​​ണ്ടും തെര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ എ​​​ൻജിനിയറായ മ​​​ഞ്ജു​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് .

അ​​തേ​​സ​​മ​​യം, സ്വി​​​ന്‍ഡ​​​ന്‍ കൗ​​​ണ്‍സി​​​ലി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച റോ​​​യി സ്റ്റീ​​​ഫ​​​ന്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. വാ​​​ല്‍ക്കോ​​​ട്ട് ആ​​​ന്‍ഡ് പാ​​​ര്‍ക്ക് നോ​​​ര്‍ത്ത് വാ​​​ര്‍ഡി​​​ല്‍ ക​​​ണ്‍സ​​​ര്‍വേ​​​റ്റീ​​​വ് ലേ​​​ബ​​​ലി​​​ല്‍ മ​​​ത്സ​​​രി​​​ച്ച റോ​​​യി ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി സ്ഥാ​​​നാ​​​ര്‍ഥി​​യോ​​​ടാ​​​ണ് തോ​​​റ്റ​​​ത്. ബേ​​​സിം​​​ഗ്‌​​​ സ്റ്റോ​​​ക്ക് കൗ​​​ണ്‍സി​​​ലി​​​ലെ ഈ​​​സ്‌​​​ട്രോ​​​പ് വാ​​​ര്‍ഡി​​​ല്‍ മ​​​ത്സ​​​രി​​​ച്ച സ​​​ജീ​​​ഷ് ടോ​​​മി​​​നും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. ലി​​​ബ​​​റ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ന്‍റെ ഗാ​​​വി​​​ന്‍ ജ​​​യിം​​​സ് 692 വോ​​​ട്ടോ​​​ടെ ഇ​​​വി​​​ടെ ജ​​​യി​​​ച്ചു. ലേ​​​ബ​​​ര്‍ പാ​​​ന​​​ലി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​സ​​​ജീ​​​ഷ് ടോം 322 ​​​വോ​​​ട്ടോ​​​ടെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

You might also like

-