ബ്രിട്ടനില്‍ മോഡിക്കെതിരെ വ്യപക പ്രതിഷേധം

0

മോദിയെ ഭീകരനും കൊലപാതകിയുമെന്ന് വിശേഷിപ്പിക്കുന്ന ബാനറുകളും മായി പ്രതിഷേധക്കാർ .

ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രദാനമന്ത്രിക്കെതിരെ വിദേശ രാജ്യത്തു ഇത്രയേറെ പ്രതിഷേധമുയരുന്നത്

ലണ്ടൺ :ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം. കത്‍വയില്‍ ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങിയത്. കത്‍വയിലെ‍ പെണ്‍കുട്ടിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ഓര്‍മിപ്പിച്ച പ്രതിഷേധക്കാര്‍ മോദി നാട്ടിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.

മോദി ഗോ ഹോം, മോദി അജണ്ടക്കെതിരെ, കത്‍വ പെണ്‍കുട്ടിക്ക് നീതി വേണം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും ദലിത്, ന്യൂനപക്ഷ പീഡനവും വര്‍ധിക്കുന്നതിനെതിരായ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിലുയര്‍ന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായി മോദി കൂടിക്കാഴ്ചക്കായി എത്തിയപ്പോള്‍ പുറത്ത് പ്രതിഷേധം കനത്തു. കത്‍വ പെണ്‍കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത വലിയ ഫ്ലക്സിനും മോദിക്ക് സ്വാഗതമില്ല എന്നെഴുതിയ ബോര്‍ഡുകള്‍ക്കുമൊപ്പം മോദിയെ ഭീകരനും കൊലപാതകിയുമെന്ന് വിശേഷിപ്പിക്കുന്ന ബാനറുകളും പ്രതിഷേധക്കാരുയര്‍ത്തി.

സ്ത്രീകളുടെ വലിയ സാന്നിധ്യം ഉണ്ടായ പ്രതിഷേധത്തില്‍ ഗുജറാത്തികളും പഞ്ചാബികളും മലയാളികളുമടക്കം എല്ലാ പ്രധാന ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളും പങ്കാളികളായി.ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രദാനമന്ത്രിക്കെതിരെ വിദേശ രാജ്യത്തു ഇത്രയേറെ പ്രതിഷേധമുയരുന്നത് 

You might also like

-