“ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കൂ, സുരക്ഷിതരാകൂ” ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ സ്ത്രീകളോട്

0

ഭോപ്പാല്‍:സ്‌ത്രീകൾക്കുനേരെ യുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ വ്യത്യസ്ത ഉപദേശവുമായി ബി.ജെ.പി എം.എല്‍.എ. പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കണമെന്ന ഉപദേശമാണ് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശാക്യ നല്‍കിയത്. ഒരു കോളജ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പന്നലാലിന്റെ വിവാദ പരാമര്‍ശം.

സ്ത്രീകളെ പൂജിക്കുന്ന രാജ്യമാണ് നമ്മുടെത്. അങ്ങനെയുള്ളിടത്ത് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ അതിനോട് എങ്ങനെ യോജിക്കാനാകും. കണക്കുകള്‍ പലതും പറയും. പാശ്ചാത്യ സംസ്‌കാരത്തോട് അകലം പാലിക്കാന്‍ പറയുന്നത് അതിനാലാണ്. ബോയ്ഫ്രണ്ട്സോ ഗേള്‍ ഫ്രണ്ട്സോ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കരുത്. സ്ത്രീകള്‍ ബോയ്ഫ്രണ്ട്സിനെ ഒഴിവാക്കുന്നത് അവര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കും- മധ്യപ്രദേശിലെ ഗുന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പന്നലാല്‍ പറഞ്ഞു. നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വേറെ ആഘോഷങ്ങളുടെ ആവശ്യമില്ലെന്നും വനിതാ ദിനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സൂചിപ്പിച്ചുകൊണ്ട് പന്നാലാല്‍ പറഞ്ഞു.

You might also like

-