ബെസ്റ്റ് ഏഷ്യൻ എന്റർട്രെയ്നർ അവാർഡ് സരസ്വതി രഘുനാഥിന്

0

ചിക്കാഗോ :ഇന്ത്യൻ കർണ്ണാട്ടിക്ക് സംഗീതജ്ഞ സരസ്വതി രഘുനാഥിന് ബെസ്റ്റ് ഏഷ്യൻ എന്റർട്രൈനെർ അവാർഡ് ലഭിച്ചു .ഇല്ലിനോയ്ഡ് ഹൈഡയക്ക് ലോഗൻ സെറ്റിൽ 37 മാത് ഷിക്കാഗോ മ്യൂസിക് അവാർഡ് ചടങ്ങിലാണ് ഇവർക്ക് അവാർഡ് സമ്മാനിച്ചത്

.കർണ്ണാട്ടിക് ക്ലാസിക്കൽ വീണ ആർട്ടിസ്റ്റ് ആയ സരസ്വതി ആമേരിക്കയിലേ ക്രോസ്സ് കൾച്ചറൽ മ്യൂസിക് അംബാസിഡർ കൂടിയാണ്. ഇന്ത്യയിലും അമേരിക്കയിലും നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള സരസ്വതി ചിക്കാഗോയിലെ വേൾഡ് മ്യൂസിക്കൽ ഫെസ്റ്റ്‌വലിൽ വീണമീട്ടി ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .
സരസ്വതി സംഗിതം അഭ്യസിക്കുന്നത് ചെറുപ്രായത്തിൽ അമ്മയുടെയും മുത്തശ്ശിയുടെയും പക്കൽനിന്നാണ്,ഇവർ ആറാം വയസ്സിൽ തന്നെ വിണ്ണാവതായനം അഭ്യസിക്കാനാരംഭിച്ചു . പിന്നീട് ലയോള യുണിവേസിറ്റിയിൽനിന്നും എം ബി എ യും സംസ്ക്രതത്തിൽ ബിരുദാന്തര ബിരുദവും നേടിയിട്ടുണ്ട്

You might also like

-