ബി ജെ പി ക്ക് അടിപതറുന്നു .ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി കനത്തതോൽവിയിലേക്ക്

0

ഡൽഹി : ബിഹാറിലും ഉത്തര്‍പ്രദേശിലും നടക്കുന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ക്ക് അടി പതറി.എൻ ഡി എ യുടെ ഉരുക്കുകട്ടയിൽ വിള്ളൽവീഴ്ത്തി സമാജ്‌വാദി പാർട്ടി മുന്നേറുന്നു യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്‍റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരയുടെയും മണ്ഡലത്തിലടക്കം ബിജപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആദ്യത്യനാഥിന്‍റെ മണ്ഡലം ഗൊരഖ്പൂരിലും, ഫുല്‍പുരിലും സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാണ് മുന്നേറുന്നത്.
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ലീഡുയര്‍ത്തിയെങ്കിലും ബിജെപി രണ്ട് മണ്ഡലങ്ങളിലും പിന്നോട്ട് പോയി. ബിഹാറില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വര്‍ഗിയ പ്രഭാഷണം വിവാദമായ അരോരിയയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടിരിക്കുന്നത്

You might also like

-