ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു

0

ബിഹാറില്‍ ബസ്സിന് തീപിടിച്ച് 27 പേര്‍ മരിച്ചു. നിയന്ത്രണംവിട്ട് മറിഞ്ഞബസ്സിന് തീപിടിച്ചാണ് ദുരന്തം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മുസാഫിര്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന രാജ് ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. പാട്‌നയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ മോട്ടിഹാരിയിലാണ് അപകടമുണ്ടായത്.

അമിതവേഗതയിലായിരുന്ന ബസ് വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ദേശിയപാതയില്‍ നിന്ന് താഴേക്ക് തലകീഴെമറിഞ്ഞ ബസിന് തീപ്പിടിച്ചതാണ് ദുരന്തം വലുതാവാന്‍ കാരണമായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് 32 യാത്രക്കാര്‍ ബസ്സുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം ദൗര്‍ഭാഗ്യകരമാണെന്ന് ബിഹാര്‍ ദുരന്തനിവാരണ വകുപ്പ് മന്ത്രി ദിനേഷ് ചന്ദ്രയാദവ് പ്രതികരിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

You might also like

-