ബിപ്ലബ് കുമാർ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി‍?

0

അഗർത്തല: അടുത്ത ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് സ്ഥനമേൽക്കുമെന്ന് സൂചന.നാൽപ്പത്തെട്ടുകാരനായ ബിപ്ലവ് കുമാർ നിലവിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റാണ്. മുഖ്യമന്ത്രി പദത്തിലേക്ക് ഇദ്ദേഹത്തിന് എതിരില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലാണ് ബിപ്ലബ് കുമാർ മത്സരിച്ചത്. കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും നേടാതിരുന്ന ബിജെപിയെ വലിയ വിജയത്തിലേക്കു നയിച്ചതിൽ ഇദ്ദേഹത്തിനും പങ്കുണ്ട്.
25 വർഷം ഇടതു പക്ഷം ഭരിച്ച ത്രിപുര യിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്.

You might also like

-