ബിജെപിയെ പരാജയപ്പെടുത്താൻ മതേതര ജനാധിപത്യ ശക്തികളുമായി കൂട്ട് :യെച്ചൂരി

0

ഹൈദരാബാദ്:പൊതു തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതേതര ജനാധിപത്യ ശക്തികളെയും സംഘടിപ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിനുള്ള വഴി ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിലൊരിടത്തും പക്ഷേ കോണ്‍ഗ്രസിനെ കുറിച്ച് പരാമര്‍ശമുണ്ടാക്കാതിരുന്നതും ശ്രദ്ധേയമായി. കേരളത്തിലെ LDF സർക്കാരിനെതിരെയും പാർട്ടിക്ക് എതിരെയും നടക്കുന്ന ആര്എസ്എസ്-ബിജെപി ആക്രമണങ്ങളെയും യെച്ചൂരി വിമർശിച്ചു. രാജ്യം മൊത്തം കേരളത്തിന് എതിരായ തെറ്റായ പ്രചാരണം നടക്കുന്നു
ഇതിനെ ചെറുക്കണം. ബിജെപി സർക്കാർ ഫാസിസ്റ്റി സര്‍ക്കാരായി മാറിയെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി
പറഞ്ഞു. സംഘപരിവാറാണ് മുഖ്യ ശത്രു എന്ന് വ്യക്തമാക്കിയ സുധാകർ റെഡ്ഡി പരമാവധി ജനാധിപത്യ ശക്തികളെയും പാർട്ടികളെയും ഒരേ വേദിയിൽ കൊണ്ടു വരണമെന്നാണ് സിപിഐയുടെ നിലപാടെന്നും കൂട്ടിച്ചേര്‍ത്തു. ബി ജെ പി യെ പരാചയപെടുത്താൻ ദേശീയതലത്തിൽ കോൺഗ്രസ്സുമായി തെരഞ്ഞടുപ്പ് സഹ്യoവേണമെന്നാണ് യെച്ചൂരിയുടെ നിലപാട് എന്നാൽ പ്രകാശ് കാരാട്ട് പക്ഷം ഈ നിലപാടിനെതിരാണ്

You might also like

-