ബാൽലാത്സംഗം ശ്രമം യുവാവിന്‍റെ ലൈംഗീകാവയവം യു‍വതി വെട്ടിയെടുത്തു

0


എത്വ: യുപിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ലൈംഗീകാവയവം യു‍വതി ഛേദിച്ചു. യുപിയിലെ എത്വാ ജില്ലയിലാണ് വിട്ടുനുള്ളിലേക്ക് കടന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ യുവതി ധീരമായി നേരിട്ടത്.ബലാത്സംഗം ചെയ്യുന്നവര്‍ക്കെ് വധ ശിക്ഷ നല്‍കണമെന്ന് വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോളും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ലെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത്.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് യുപിയിലെ എത്വാ ജില്ലയിലെ യുവതിക്ക് നേരെ നടന്നത്.

എന്നാല്‍ യുവതിയുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു ദുരന്തമാണ് ഒ‍ഴിവായത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ , ചൊവ്വാ‍ഴ്ച്ച രാത്രി യുവതിയുടെ എത്വയില്‍ ഉള്ള വീട്ടിലേക്ക് യുവാവ് അതിക്രമിച്ചു കടക്കുന്നു തുടര്‍ന്ന പീഡിപ്പിക്കണമെന്ന ഉദ്ദ്യേശ്യത്തോടെ തന്നെ യുവതിയെ കടന്ന് പിടിക്കുന്നു.

എന്നാല്‍ സ്വയ രക്ഷയ്ക്ക് വേണ്ടി യുവതി അക്രമിയെ കെട്ടിയിടുകയും തുടര്‍ന്ന് ലൈംഗീകാവയവം ഛേദിക്കുകയുമായിരുന്നു. ഇതിന് ശേഷം യുവതി പൊലീസിനെ വിളിക്കുകയും സംഭവത്തെ പറ്റി വിശദീകരിക്കുകയും ചെയ്തു.

പൊലീസ് എത്തി അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും യുവതിയുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ അക്രമി യുവതിയുടെ അകന്ന ബന്ധത്തില്‍പെട്ടസുരേഷ് കുമാർ (40) അനന്തരവനാണെന്നാണ് കണ്ടെത്തിയത്. വാര്‍ത്ത പ്രചരിച്ചതോടെ യുവതിയെ പ്രശംസിച്ച് നാട്ടുകാര്‍ മു‍ഴുവന്‍ രംഗത്തെത്തി.

You might also like

-