ബാങ്ക് തട്ടിപ്പിനെതുടർന്ന് മുങ്ങിയ വിജയമല്ലിക്ക് മൂനാം വിവാഹം ?

0

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം ലണ്ടനിലേക്ക് മുങ്ങിയവിജയ് മല്യ അവിടെ മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
2016 മുതല്‍ മല്യയുടെ ജീവിത പങ്കാളിയായ പിങ്കി ലാല്‍വാനിയെയാണ് വിവാഹം കഴിക്കുന്നത്. കിംഗ്ഫിഷറിലെ എയര്‍ഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്. സമീറയെ പോലെ പിങ്കിയും കിംഗ്ഫിഷര്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു. കഴിഞ്ഞയാഴ്ച മല്യയും പിങ്കിയും തങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന്‍റെ വാര്‍ഷികം ആഘോഷിച്ചിരുന്നു. പിങ്കി കിംഗ്ഫിഷറിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാകുമ്പോഴെല്ലാം പിങ്കിയും മല്യയ്‌ക്കൊപ്പമുണ്ടായിരുന്നു. പണം തട്ടിച്ച കേസില്‍ മല്യയെ ലണ്ടനില്‍ നിന്നും തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വിവാഹ വാര്‍ത്തയും പുറത്തുവരുന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പ്പയെടുത്ത് മുങ്ങിയെന്നാണ് കേസ്.

2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇതേ വരെ ഈ കേസില്‍ കണ്ടുകെട്ടിയ സ്വത്തിന്‍റെ മൂല്യം ഇപ്പോള്‍ 8,041 കോടി ആയിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്‍റ് വകുപ്പ് ഇന്നേവരെ നടത്തിയ ഏറ്റവും വലിയ കണ്ടുകെട്ടലാണ് ഇത്.
.

You might also like

-