ബസ്സ് സമരം ; സംഘടനയിൽ വിള്ളൽ പലയിടങ്ങളിലും സർവീസ് പുനരാരംഭിച്ചു

0

തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് തുടങ്ങി. സിറ്റി ബസുകളാണ് നിരത്തിലിറങ്ങിയത്.

സമരം തുടരണോ എന്ന കാര്യം ചർച്ച ചെയ്യാൻ ഒരു വിഭാഗം ബസുടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. തൊടുപുഴയിലും ഇന്ന് സമരത്തിൽനിന്ന് മാറി ഒരു സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. അതിനിടെ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസ് ഉടമകൾ നാളെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.

You might also like

-