ബസ്സ് സമരം നാളെ വീണ്ടും ചർച്ച

0

തിരുവന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ബസ്സുടമകളുമായി നാളെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു‍. നാളെ വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ചര്‍ച്ച നടത്തുക. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ് ഉടമകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ച.

മിനിമം യാത്രാനിരക്ക് പത്ത് 10 രൂപയാക്കുക, വിദ്യാർഥികളുടെ സൗജന്യ നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരം തുടങ്ങിയത്

You might also like

-