ബസ്സ് സമരം :കർശന നടപടി മന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എപ്പോൾ മറ്റുസംസ്ഥാനങ്ങളിലേക്കാൾ കൂടുതൽ യാത്രാനിരതക്കാണ് കേരളത്തിലുള്ളത് .ജങ്ങൾക്ക് താങ്ങാനാകുന്നതിലും അപ്പുറം നിരക്കാണ് എപ്പോൾ തന്നെ യുള്ളത് ഇനിയും വർത്തനവേണമെന്ന ആവശ്യം ശരിയല്ല ബസ്സ് ഉടമകളുടെ കടുംപിടുത്തതിനുമുന്പിൽ സർക്കാർ വഴങ്ങില്ല

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ അധിക സര്‍വ്വീസുകള്‍ നടത്തി പൊതുജനങ്ങളുടെ ഭാരം കുറയ്ക്കാനും ലാഭം കൊയ്യാനും കെഎസ്ആര്‍ടിസി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

You might also like

-