ബസുടമകളുടെ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു …..

0

 

തിരുവനന്തപുരം: മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ല.

യാത്രക്കാരില്‍ 60 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. അവരുടെ നിരക്ക് കൂട്ടാതെ പുതുക്കിയ വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു.
അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകള്‍ മനസ്സിലാക്കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ബസുടമകളുടെ സംഘടന അംഗീകരിച്ചിട്ടു

You might also like

-