ബലാത്സംഗശ്രമത്തിനിടെ അഞ്ച് വയസുകാരിയെ കൊന്നകേസില്‍ ബന്ധുവായ യുവാവ് പോലീസ് പിടിയിൽ

0

ജംഷഡ്പൂര്‍:ജാർഖണ്ഡ് ഡെസ്പ്സ്റ്റിയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊന്ന കേസില്‍ ബന്ധുവായ യുവാവിനെ ബുമാമിൻസ് പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിനകത്തുവച്ച് കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി നിലവിളിച്ചു പുറത്തേക്കോടൻ
ശ്രമിച്ചപ്പോൾ ഇയാൾ കുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ തിരികെ കുട്ടിയുടെ വീട്ടുകാരോടൊപ്പം ചേര്‍ന്ന് കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍, അന്നേ ദിവസം അയാള്‍ ആ കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്നത് സമീപവാസി കണ്ടത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു. തുടക്കത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിപ്പിച്ചു വച്ചിരുന്ന കുട്ടിയുടെ വെള്ളി വളകളും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും പിന്നീട് ഇയാളിൽ നിന്നും കണ്ടെടുത്തു

You might also like

-