ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

0

​കൊല്ലം: കണ്ണനല്ലൂരില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണനല്ലൂര്‍ ചേരിക്കോണം കോളനി ചിറയില്‍ വീട്ടില്‍ മഹേഷാണ് (23) അറസ്റ്റിലായത്. മൂത്ത സഹോദരിയോടൊപ്പം ആയിരുന്നു യുവതി താമസിച്ചിരുന്നത്. അക്രമം നടന്ന ദിവസം സഹോദരിയും അവരുടെ മകളും തീര്‍ത്ഥാടന യാത്രയിലായിരുന്നു. യുവതിയുടെ മനോരോഗിയായ മാതാവും അര്‍ബുദ ബാധിതനായ സഹോദരീ ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ അവസരത്തിൽ വീട്ടിൽ അതിക്രമിച്ചു കടന്ന മഹേഷ് കതക് പൊളിച്ച്‌ മുറിയില്‍ കയറുകയായിരുന്നു . പിന്നീട് തോര്‍ത്ത് ഉപയോഗിച്ച്‌ കൈകള്‍ കെട്ടിയിട്ട ശേഷം യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. സംസാരിക്കാന്‍ കഴിയാത്തതിനാല്‍ ഇവരുടെ നിലവിളി പുറത്തെ മുറിയില്‍ കിടന്നുറങ്ങിയവര്‍ കേട്ടില്ല. അടുത്ത ദിവസം പുലര്‍ച്ചെ സഹോദരീ ഭര്‍ത്താവ് ഇവരുടെ മുറിയിലെത്തിയപ്പോഴാണ് കൈകള്‍ ബന്ധിച്ച്‌ അവശനിലയില്‍ യുവതിയെ കണ്ടത്. 11ന് രാവിലെയാണ് അതിക്രമത്തെ കുറിച്ച്‌ കൊട്ടിയം പൊലീസില്‍ പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടന്‍ സി ഐ ജി അജയ് നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. സംഭവശേഷം പ്രദേശത്ത് നിന്ന് മാറിനിന്ന മഹേഷിനെ മണിക്കൂറുകള്‍ക്കകം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു .

You might also like

-