ബംഗാളി സീരിയൽ താരം മോമിറ്റാ സാഹയെ മരിച്ചനിലയിൽ കണ്ടെത്തി മനോവേദനമുള്ളമുള്ള ആത്‌മഹത്യയെന്നപോലീസ്

0

കൊൽക്കൊത്ത : ബംഗാളി സീരിയല്‍ നടിയെ അശോക്‌നഗറിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 23കാരിയായ സീരിയല്‍ നടി മൗമിത സാഹയയാണ് മരിച്ചത്. തെക്കന്‍ കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബന്ദേലില്‍ വാടകമുറിയിലാണ് മൗമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടി തനിച്ചായിരുന്നു താമസം. മൊബൈല്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മുറിയുടെ ഉടമസ്ഥനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഉടമ മുറിയിലെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മൗമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജോലിയില്‍ വിജയം വരിക്കാനാകാത്തതില്‍ നടി മാനസിക സമ്മര്‍ദവും വിഷാദവും അനുഭവിച്ചിരുന്നതായി കത്തില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് കമ്മിഷണര്‍ നിംബാല്‍ക്കര്‍ സന്തോഷ് ഉത്തം റാവു പറഞ്ഞു. ആത്മഹത്യയാണെന്നും മരണത്തില്‍ സംശയമോ പരാതിയൊ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

You might also like

-