ബംഗളൂരുവിൽ യാത്രക്കാർക്ക് മയക്കുമരുന്നുനല്കി വൻ കവർച്ച

0

 

ബംഗളൂരു: ട്രെയിനിൽ യാത്രക്കാരെ മയക്കികിടത്തി ബോളിവുഡ് സിനിമ സ്റ്റൈലിൽവൻ കവർച്ച. ജോധ്പൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് വന്ന ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ട്രെയിനില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ബിസ്ക്കറ്റുകള്‍ വിറ്റിരുന്നു. ഇത് കഴിച്ച ഉടനെ യാത്രക്കാര്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി യാത്രക്കാര്‍ക്ക് മനസിലാകുന്നത്. പിന്നീട് പുലര്‍ച്ചെ നാല് മണിയോടെ ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും അബോധ അവസ്ഥയില്‍ ആയവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് യാത്രക്കാരുടെ ആരോഗ്യ നില ഗുരുതരമാണ്.
അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു അതേസമയം ട്രെയ്നിൽ നടന്ന അതിക്രമത്തിൽ ജീവനക്കാർക്കും പങ്കുണ്ടന്ന ആരോപണമുയർന്നിട്ടുണ്ട് , സ്ഥിരമായി തീവണ്ടികളിൽ കവർച്ചനടത്തുന്ന സംഘം മാണ് കവർച്ചക്കെ പിന്നിലെന്നും ഇവർക്ക് റെയ്ൽവേയിലെ ചില ജീവനക്കാരുമായി ബന്ധമുള്ളതായും റിപ്പോർട്ടുകളുണ്ട് .

You might also like

-