ഫോമ പ്രസിഡന്റായി ജോണ്‍ സി. വര്‍ഗീസ് (സലിം) പത്രിക സമര്‍പ്പിച്ചു

0

ന്യുയോര്‍ക്ക്: ഫോമാ പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍ സി വര്‍ഗീസ് (സലിം) മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ അനിയന്‍ ജോര്‍ജിന്റെ പക്കല്‍ പത്രിക സമര്‍പ്പിച്ചു.ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ബിജുവാഷിംഗ്ടണ്‍) ന്യു യോര്‍ക്ക് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. സ്ഥാനാര്‍ഥി ഗോപിനാഥ കുറുപ്പ്, വാഷിംഗ്ടണ്‍ റീജിയന്‍ ആര്‍.വി.പി. സ്ഥാനാര്‍ഥി തോമസ് കൂടാലില്‍ എന്നിവരും ഇതോടൊപ്പം പത്രിക നല്കി.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി അന്നമ്മ മാപ്പിളശേരി നേരത്തെ പത്രിക നല്‍കുകയുണ്ടായി.നേരത്തെ പത്രിക സമര്‍പ്പിച്ച ട്രഷറര്‍ സ്ഥാനാര്‍ഥി ഷിനു ജോസഫ്, എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. പ്രദീപ് നായര്‍, അനിയന്‍ യോങ്കേഴ്‌സ്, ഫോമാ ഒഡിറ്റര്‍ ഏബ്രഹാം ഫിലിപ്പ്, സഖറിയ കാരുവേലി, ഡോ. ജേക്കബ് തോമസ്, എം.എ. മാത്യു, ബൈജു (കാഞ്ച്), മാത്യു ഫിലിപ്പ്, സുരേഷ് നായര്‍, ജോര്‍ജ് കുട്ടി തുടങ്ങിയവരും സ്ഥാനാര്‍ഥികള്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വരണമെന്നതും മികച്ച പ്രവര്‍ത്തനത്തിന്റെ ട്രാക്ക് റിക്കോര്‍ഡുള്ള വ്യക്തി പ്രസിഡന്റ് സ്ഥാനത്തു വരണമെന്നതുമാണു ജോണ്‍ സി. വര്‍ഗീസിനു പിന്നില്‍ അണി നിരക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു പലരും ചൂണ്ടിക്കാട്ടി. സംഘടനയുടെ നന്മക്കും അതാണു നല്ലതെന്നു കരുതുന്നു.യുവ തലമുറയുടെ പ്രതിനിധിയാണ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ്. ചെറുപ്പം മുതലെ ഇവിടെ പഠിച്ച് വളര്‍ന്ന മാത്യു വര്‍ഗീസിനു യുവ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.

കായിക രംഗത്തും കലാരംഗത്തും സജീവമാണ്. ഫോമായുടെ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചത് മാത്യു വര്‍ഗീസായിരുന്നു. സംഘടനയില്‍ യുവജന പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയുംയുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുംകരിയര്‍ രംഗത്തു മുന്നേറാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ലക്ഷ്യമിടുന്നുവെന്നു മാത്യു വര്‍ഗീസ് പറഞ്ഞു.

അതു പോലെ പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുംസംഘടനയെ ശക്തമാക്കും.സുതാര്യമായ പ്രവര്‍ത്തനവുംഎല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകുന്ന ശൈലിയുമായിരിക്കും ജയിച്ചാല്‍ താന്‍ പിന്തുടരുകയെന്നു ജോണ്‍ സി വര്‍ഗീസ് പറഞ്ഞു. എഴുപത്തഞ്ചോളമുള്ള സംഘടനകളില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണയോടെയാണു താന്‍ മല്‍സരിക്കുന്നത്. ന്യു യോര്‍ക്കില്‍ കണ്‍ വന്‍ഷന്‍ വന്നാല്‍ 35ല്‍ പരം അസോസിയേഷനുകളിലുള്ളവര്‍ക്ക് ഡ്രൈവ് ചെയ്ത് വരാവുന്നതേയുള്ളൂ.ന്യു യോര്‍ക്ക് നഗരവും കാഴ്ചകളും എന്നും പുതുമകള്‍ നിറഞ്ഞതാണ്.

അവിടെ കണ്‍ വന്‍ഷന്‍ എന്തുകൊണ്ടും അപൂര്‍വാനുഭവമായിരിക്കും.ഇതിനു പുറമെ ഒട്ടേറെ കാര്യങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള പരിപാടികള്‍ തുടരുകയും പുതിയവ ആവിഷ്കരിക്കുകയും ചെയ്യും. രണ്ടാം തലമുറയുടെ ഉന്നമനം ആണു ഒരു പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിലും മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍, പീയര്‍ പ്രഷര്‍ തുടങ്ങി ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ യുവതലമുറ അഭിമുഖീകരിക്കുന്നതറിയാം. അവയിലൊക്കെ കൈത്താങ്ങാകാന്‍ സംഘടനക്കു കഴിയണമെന്നതാണ് തന്റെ കാഴ്ചപ്പാട്. ഇതിനായി പദ്ധതികളും സമിതികളും രൂപീകരിക്കും.

You might also like

-