ഫേസ് ബുക്ക് മെസ്സേജുകളിൽ മൂന്നാം കണ്ണ് ,മെസ്സേജുകളൊന്നും രഹസ്യമല്ല .

എല്ലാം കാണുന്നവൻ ഫേസ്ബുക്ക് എല്ലാം അറിയുന്നവൻ ഫേസ്ബുക്ക്
സിലിക്കൺവാലി: ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ മെസഞ്ചറിലൂടെ വാരിക്കോരി സന്ദേശങ്ങൾ അയയ്ക്കുന്പോൾ ഒന്നോർക്കുന്നത് നന്ന് നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങളെല്ലാം മൂന്നാമതൊരാൾ കാണുന്നുണ്ട് വായിക്കുന്നുണ്ട്.കേംബ്രിജ് അനലിറ്റിക്ക ഡാറ്റാ ചോർച്ചയുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബെർഗ്തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെസഞ്ചറിലൂടെ അയയ്ക്കപ്പെടുന്ന സന്ദേശങ്ങൾ എല്ലാം ഫേസ്ബുക്ക് നിരീക്ഷിക്കുന്നുണ്ടെന്നാണ് സുക്കർബെർഗ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.മെസഞ്ചറിലൂടെ കൈമാറപ്പെടുന്ന സന്ദേശങ്ങളിൾ മോശമായവയുള്ളത് കണ്ടെത്താനും മെസഞ്ചർ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് നിരീക്ഷണമെന്ന് ഫേസ്ബുക്ക് വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.ഉദാഹരത്തിന് മെസഞ്ചറിലൂടെ ഒരു ഫോട്ടോ അയച്ചാൽ ഫേസ്ബുക്കിന്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലുള്ള ഫോട്ടോ മാച്ചിംഗ് ടെക്നോളജി ആ ഫോട്ടോ കുട്ടികളെ മോശമായി ചിത്രീകരിച്ചതാണോ എന്നും ഇനി ഏതെങ്കിലും ലിങ്ക് ആണ് അയയ്ക്കുന്നതെങ്കിൽ മാൽവേർ സാധ്യതയുണ്ടോയെന്നും പരിശോധിക്കും. മെസഞ്ചറിലൂടെ കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിവേഗം നടപടിയെടുക്കന്നതിനുമാണ് ഈ സംവിധാനം തയാറാക്കിയിരിക്കുന്നതെന്ന് ഫേസ് ബുക്ക് വിശദീകരിച്ചു.