ഫി​​​ലി​​​പ്പീ​​​ന്‍​​​സി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മ​​​രി​​​യ ലൂ​​ര്‍​​ദ​​സ് സെ​​​റി​​​നോ​​​യെ സ​​​ഹ​​​ജ​​​ഡ്ജി​​​മാ​​​ര്‍ വോ​​​ട്ടു ചെ​​​യ്തു പു​​​റ​​​ത്താ​​​ക്കി.

0

മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ന്‍​​​സി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മ​​​രി​​​യ ലൂ​​ര്‍​​ദ​​സ് സെ​​​റി​​​നോ​​​യെ സ​​​ഹ​​​ജ​​​ഡ്ജി​​​മാ​​​ര്‍ വോ​​​ട്ടു ചെ​​​യ്തു പു​​​റ​​​ത്താ​​​ക്കി. സ്വ​​ത്തും ബാ​​ധ്യ​​ത​​ക​​ളും സം​​ബ​​ന്ധി​​ച്ച സ്റ്റേ​​റ്റ്മെ​​ന്‍റ് ഫ​​യ​​ല്‍ ചെ​​യ്തി​​ല്ലെ​​ന്നാ​​ണ് രാ​​ജ്യ​​ത്തെ പ്ര​​ഥ​​മ വ​​നി​​താ ചീ​​ഫ് ജ​​സ്റ്റീ​​സാ​​യ മ​​രി​​യ​​യ്ക്ക് എ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണം. ​​മ​​​രി​​​യ​​​യു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ അ​​​പാ​​​ക​​​ത​​​യു​​​ണ്ടെ​​​ന്നും സ​​​ര്‍​​​ക്കാ​​​ര്‍ പ​​റ​​ഞ്ഞു.സ​​ര്‍​​ക്കാ​​രി​​ന്‍റെ പ​​ല ഉ​​ത്ത​​ര​​വു​​ക​​ള്‍​​ക്കും എ​​തി​​രാ​​യ നി​​ല​​പാ​​ടു സ്വീ​​ക​​രി​​ച്ച ജ​​സ്റ്റീ​​സ് മ​​രി​​യ​​യെ പ്ര​​സി​​ഡ​​ന്‍റ്   യു​​ടെ​​ര്‍​​ട്ടെ ശ​​ത്രു​​വാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.​​ മ​​യ​​ക്കു​​മ​​രു​​ന്നു​​ ക​​ച്ച​​വ​​ട​​ക്കാ​​രെ​​യും മ​​റ്റും ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ലൂ​​ടെ വ​​ക​​വ​​രു​​ത്തു​​ന്ന യു​​ടെ​​ര്‍​​ട്ടെ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ന​​ട​​പ​​ടി​​യെ​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ ധ്വം​​സ​​ന​​ത്തെ​​യും ജ​​സ്റ്റീ​​സ് മ​​രി​​യ രൂ​​ക്ഷ​​മാ​​യി വി​​മ​​ര്‍​​ശി​​ച്ചു. പോ​​ലീ​​സും ഗു​​ണ്ട​​ക​​ളും ചേ​​ര്‍​​ന്നു മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍​​ക്ക് എ​​തി​​രേ കൈ​​ക്കൊ​​ണ്ട ന​​ട​​പ​​ടി​​യെ​​ത്തു​​ട​​ര്‍​​ന്നു നി​​ര​​വ​​ധി പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.

14 ജ​​ഡ്ജി​​മാ​​രി​​ല്‍ എ​​​ട്ടു​​പേ​​ര്‍ ജ​​സ്റ്റീ​​സ് മ​​രി​​യ​​യെ അ​​യോ​​ഗ്യ​​യാ​​ക്കു​​ന്ന​​തി​​ന് അ​​നു​​കൂ​​ല​​മാ​​യി വോ​​ട്ടു ചെ​​യ്തെ​​ന്നു കോ​​​ട​​​തി വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി മ​​​രി​​​യ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തു സം​​​ഘ​​​ടി​​​ച്ചു. ത​​​നി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ച്ച മ​​​രി​​​യ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് എ​​​ല്ലാ​​​വ​​​രും ഒ​​​ത്തൊ​​​രു​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

You might also like

-