പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക് കരടുവിജ്ഞാപനം പുറത്തിറക്കി.

0

തിരുവനന്തപുരം: തൊഴിലാളികളുടെയും ജീവനക്കാരുടെയും പത്ത് ലക്ഷം കോടി രൂപ നിക്ഷേപമുള്ള പ്രൊവിഡന്റ് ഫണ്ടും ഇഎസ്‌ഐയും സ്വകാര്യമേഖലയിലേയ്ക്ക്. ഇവ രണ്ടും പൊതു – സ്വകാര്യ – പങ്കാളിത്തത്തിലേക്ക് മാറ്റാന്‍ കേന്ദ്രതൊഴില്‍മന്ത്രാലയം കരടുവിജ്ഞാപനം പുറത്തിറക്കി.ഇപിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യം, ഖനി, ബീഡി തുടങ്ങിയ മേഖലകളിലുള്ള ക്ഷേമപദ്ധതികള്‍ എന്നിവയടങ്ങിയ 15 സാമൂഹ്യ സുരക്ഷാ പദ്ധികള്‍ ഒരൊറ്റ പദ്ധതിയാക്കുമെന്ന കരട് വിജ്ഞാപനത്തിലാണ് ഇപിഎഫും ഇഎസ്‌ഐയും സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റാനുള്ള നിര്‍ദേശമുള്ളത്.ഇപ്പോള്‍ 5-6 കോടി തൊഴിലാളികള്‍ക്കു മാത്രമുള്ള ആനുകൂല്യങ്ങള്‍ 50 കോടി ജനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന വാഗ്ദാനത്തിന്മേലാണ് പൊതുഖജനാവിലെ പത്ത് ലക്ഷം കോടി രൂപ സ്വകാര്യ പങ്കാളികളുടെ കയ്യിലേക്ക് എത്തിക്കുന്നത്.

ഇതിനായുള്ള ത്രികക്ഷി ചര്‍ച്ചകള്‍ ജൂണില്‍ ആരംഭിക്കും. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും കേന്ദ്ര ട്രേഡ് യൂണിയനുകളും തമ്മിലാണ് ചര്‍ച്ച

You might also like

-