പ്രൊഫ. റീഗന്‍ രാജ്യാന്തര സൈക്കോളജി സൊസൈറ്റി പ്രസിഡന്റ്   

0

വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ യൂണിവേഴ്‌സിറ്റി സൈക്കോളജി പ്രഫസറും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ പ്രഫ. റിഗന്‍ ഗുറുങ്ങ് രാജ്യാന്തര സൈക്കോളജി സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

2018 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് പ്രസിഡന്റിന്റെ കാലാവധി.നിരവധി ശാസ്ത്രീയ ഗ്രന്ഥങ്ങളുടെ രചയിതാവായ റീഗന്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെ സഹഎഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ബോംബെയില്‍ ജനിച്ചു വളര്‍ന്ന റിഗന്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണില്‍ നിന്നാണു പിഎച്ച്ഡി നേടിയത്.

1999 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണില്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.ഇന്റര്‍നാഷണല്‍ സൊസൈറ്റിയില്‍ 1150 ചാപ്റ്ററുകള്‍ യുഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്നും റീഗന്‍ പറഞ്ഞു.

You might also like

-