പ്രവാസി മലയാളിക്ക് 12.40അബുദാബി ബിഗ് ലോട്ടറി

0

 

അബുദാബി:ഭാഗ്യം കടാഷിച്ചാൽ അതെ എങ്ങനെയാവണം തിരുവന്തപുരം സ്വദേശി ബിബിയന്‍ ബാബു ഒറ്റയടിക്ക് കൈവന്നത് 12.40 കോടി ഭാഗ്യം അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് പ്രവാസി മലയാളിയെ കോടീശ്വരനാക്കിയത്.

തിരുവനന്തപുരം വെട്ടുകാടാണ് ബിബിയന്‍ ബാബുവിന്‍റെ സ്വദേശം. 57 കാരനായ ബിബിയന്‍ തന്‍സിലാസ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹമാണ് (12.40 കോടി) ലഭിച്ചത്. 030202 എന്ന നമ്പര്‍ ടിക്കറ്റിലാണ് ബാബുവിനെത്തേടി ഭാഗ്യമെത്തിയത്.

ഇത്രയും തുകയുടെ ഭാഗ്യം കൈവന്നത് വിശ്വസിക്കാനാകുന്നില്ല, ആരെങ്കിലും വിളിച്ച് പറ്റിക്കുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത് ബാബു പറയുന്നു.
എത്തവണത്തേയും പോലെ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാരുടെ കൂടെയായിരുന്നു, ജോര്‍ജ് രസ്മിന്‍, രവി ചൗഹാന്‍, ജിജു ജയപ്രകാശ്, പള്ളിക്കര വസുരജന്‍, പാട്രിക്ക് മൈക്കല്‍ തുടങ്ങിയവര്‍ ഈ ഭാഗ്യശാലികളില്‍ ഉള്‍പ്പെടും. ഒരു നറുക്ക് ബഹ്‌റൈന്‍ സ്വദേശിക്കാണ്.ലോട്ടറിയില്‍. 12.40 കോടി പ്രവാസി

 

You might also like

-