പ്രവാസി ഫെഡറേഷൻ സൗദി അംഗത്വവിതരണം ആരംഭിച്ചു

0

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി തല അംഗ്വത്വ വിതരണ ഉദ്‌ഘാടനം  പി .എം .എഫ് റിയാദി സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ വെച്ച് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിനു അംഗ്വത്വ അപേക്ഷ ഫോമുകൾ നൽകി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ നിർവ്വഹിച്ചു .മെയ് ഒന്ന് മുതൽ 31 വരെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള യൂണിറ്റുകളിൽ അംഗ്വത്വ വിതരണ കാമ്പയിൻ നടത്തുമെന്നു യോഗത്തിൽ പങ്കെടുത്ത പി .എം .എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് പറഞ്ഞു .പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും എന്നും പ്രവാസി മലയാളി ഫെഡറേഷൻ ഒപ്പമുണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു .യോഗത്തിൽ നാഷണൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ അസ്‌ലം പാലത്ത് ,സെൻട്രൽ കമ്മിറ്റി ഉപദേശകസമിതി അംഗങ്ങളായ മുജീബ് കായംകുളം ,ഷാജഹാൻ കല്ലമ്പലം ,ഭാരവാഹികളായ ഷാജഹാൻ ചാവക്കാട് ,ജോൺസൺ എറണാകുളം ,രാജേഷ് പറയങ്കുളം ,രാജു പാലക്കാട് ,ബിനു .കെ .തോമസ് ,റഹിം പാലത്ത് ,ഫൈസൽ പല്ലാരി മംഗലം ,രാധാകൃഷ്‌ണൻ പാലത്ത് ,റൗഫ് ആലപ്പാടിയൻ എന്നിവർ പങ്കെടുത്തു .മെയ് 31 നു മുമ്പാകെ സൗദിയിലെ എല്ലാ യൂണിറ്റുകളും അംഗ്വത്വ വിതരണം പൂർത്തിയാക്കണമെന്ന് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ .അബ്ദുൾനാസർ ,കോഡിനേറ്റർ സ്റ്റീഫൻ ജോസഫ് എന്നിവർ അറിയിച്ചു .

You might also like

-