പ്രവാസികള്‍ക്ക് സന്തോഷം; മാറ്റത്തിലേക്ക് സൗദി അറേബ്യ

0

സ്വാതന്ത്ര്യത്തിന്റെ മണിമുഴങ്ങുന്ന സൗദിയില്‍, വീണ്ടും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന് സൗദി അറേബ്യ. പുരുഷന്മാരേ അപേക്ഷിച്ച സ്ത്രീകള്‍ക്ക് കുറഞ്ഞ സ്വാതന്ത്ര്യം മാത്രമുള്ള സൗദിയില്‍ ഭരണകൂടം കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടു വരികയാണ്.

മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സൗദിയില്‍ സ്രീകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാനോ വാഹനങ്ങളോടിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഭരണകൂടം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയിരുന്നു.

അത്തരത്തില്‍ പുതിയൊരു മാറ്റം കായിക മേഖലയില്‍ കൊണ്ടു വന്നിരിക്കുകയാണ്, സൗദി അറേബ്യ.സ്ത്രീകള്‍ക്കായി കായിക മത്സരം സൈക്ലിങ് സംഘടിപ്പിച്ചിരിക്കുകയാണ് സൗദി.

സൗദി അറേബ്യയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട വനിതാ സൈക്ലിങ് മല്‍സരത്തില്‍ വിവിധ പ്രായക്കാരായ 47 പേര്‍ പങ്കെടുത്തു. ജനറല്‍ അതോറിറ്റി ഓഫ് സ്പോര്‍ട്‌സ് ആണ് ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്‌സ് സിറ്റിയില്‍ വനിതകള്‍ക്കായി സൈക്ലിങ് മല്‍സരം സംഘടിപ്പിച്ചത്.

സൗദിയില്‍ ഇത് രണ്ടാമത്തെത്തവണയാണ് സ്ത്രീകള്‍ക്കു വേണ്ടി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.മാസങ്ങള്‍ക്ക് മുമ്പ് മാരത്തണ്‍ സംഘടിപ്പിച്ചിരുന്നു.

ഇത് മാറ്റത്തിന്റെ സമയമാണെന്നും തങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാണെന്നും കായികമത്സരത്തില്‍ പങ്കെടുത്ത വനിതകള്‍ പ്രതികരിച്ചു.

You might also like

-