പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ഇന്നും തുടരും.

0

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ഇന്നും തുടരും. ഇന്ന് നേപ്പാളിലെ വിവിധ രാഷ്ട്രീയ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇന്നലെ നേപ്പാളിലെത്തിയത്. നേപ്പാളിലെ ജനക്പൂരില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസ് സര്‍വീസ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കൊപ്പം മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ സഹായത്തോടെയുള്ള ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനവും ഇരു പ്രധാനമന്ത്രിമാരും നിര്‍വഹിച്ചു. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്.

You might also like

-