പ്രതിരോധരംഗത്ത്‌ കൂടുതൽ തുക ചെലവിട്ട് ചൈന

0


സ്റ്റോക്ഹോ: പ്രതിരോധ മേഖലക്കായി ചൈന കൂടുതല്‍ തുക ചെലവഴിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം റഷ്യ പ്രതിരോധ മേഖലയിലെ വിഹിതം കുറച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്റ്റോക്ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 13 ശതമാനത്തോളം വര്‍ധനവാണ് ചൈന പ്രതിരോധരംഗത്തെ വിഹിതത്തില്‍ വര്‍ധിപ്പിച്ചത്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധ മേഖലക്ക് ചിലവഴിക്കുന്ന തുകയോളം ചൈന ചിലവഴിക്കുന്നുണ്ട്. എന്നാല്‍ റഷ്യയുടെ വിഹിതത്തില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ആദ്യമായാണ് റഷ്യന്‍ വിഹിതത്തില്‍ കുറവ് വരുന്നത്. 2016-2017 കാലയളവിനേക്കാള്‍ 5 ശതമാനം കുറവ് വന്നിട്ടുണ്ട്. യുക്രൈന്‍ വിഷയത്തിലും സിറിയന്‍ വിഷയത്തിലും റഷ്യ സമീപകാലത്ത് ഇടപെടുന്നുണ്ട്. 2014 മുതലാണ് റഷ്യ പ്രതിരോധരംഗത്ത് പണം ചെലവഴിക്കുന്നത് കുറച്ചതെന്നാണ് വിവവരം. എങ്കിലും പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് റഷ്യയുണ്ട്. സൌദ്യ അറേബ്യയാണ് റഷ്യക്ക് മുന്നില്‍ മൂന്നാമതുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൊത്തം ചെലവിന്റെ 35 ശതമാനത്തോളം അമേരിക്ക മാറ്റിവെക്കുന്നത് പ്രതിരോധമേഖലക്കാണ്. ഇത് അമേരിക്കക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന ഏഴ് രാജ്യങ്ങള്‍ പ്രതിരോധ മേഖലക്ക് ചിലവഴിക്കുന്ന തുകക്ക് തുല്യമാണ്.

You might also like

-