പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

0

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്. റെയ്ഞ്ച് ഐജിമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി ഉത്തരവിട്ടു. പൊലീസ് അസോസിസേഷന്‍ സംസ്ഥാന സമ്മേളനത്തിൽ രക്തസാക്ഷി അനുസ്മരണം നടന്നു. അനുസ്മരണത്തിൽ പുഷ്പാർച്ചന മാത്രമാണ് നടന്നത്.

കൊടി ഉയർന്നപ്പോൾ പൊലീസ് അസോസിയേഷൻ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് ഉയർന്നത്. സ്തൂപത്തിന്റെ നിറവും മാറ്റിയിരുന്നു. എന്നാൽ മുകളിൽ നിന്ന് നിർദ്ദേശങ്ങളൊന്നും ഇല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ടെങ്കിലും ഭരണാനുകൂല അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനിടയില്ല.

സര്‍ക്കാരിനെയും പോലീസിനെയും പ്രതിക്കൂട്ടിലാക്കിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. വരാപ്പുഴ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ താഴേക്കിടയിലുള്ളവരെ ബലിയാടാക്കിയെന്ന അഭിപ്രായം സേനക്കുള്ളിലുണ്ട്. പക്ഷേ സമ്മേളനത്തില്‍ എതിര്‍സ്വരങ്ങള്‍ അവഗണിക്കാനാണ് സാധ്യത.ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിയും, ഡിജിപിയും പങ്കെടുക്കും

You might also like

-