പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറക്കണം :സർക്കാർ നിർദേശം വിവാദത്തിലേക്ക്

0

തിരുവനന്തപുരം : പെസഹവ്യാഴം , ദുഖവെള്ളി ദിവസങ്ങളിൽ ട്രഷറി തുറന്നു പ്രവർത്തിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വിവാദമാകുന്നു. സാമ്പത്തിക വർഷാവസാനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനാണ് അവധി ഒഴിവാക്കിയതെന്ന് സർക്കാർ വ്യക്തമാക്കുന്നു .അതേസമയം ഒരിക്കൽ പോലും ദുഃഖ വെള്ളിദിനത്തിൽ സർക്കാർ ഓഫീസുകൾ തുറക്കണം എന്ന്സക്കർ ഉത്തരവിട്ടില്ല .

ട്രഷറിയിൽ ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികൾക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെങ്കിലും നടപടി ഭയന്ന് പ്രതികരിക്കുന്നില്ല .  പകരം സംവിധാനം ഒരുക്കാൻ പോലും സമയം നൽകാതെ ഇന്നലെ രാത്രിയോടെയാണ് സർക്കാർ നിർദ്ദേശമെത്തുന്നത് . വിശ്വാസികൾക്ക് ലീവ് എടുത്ത് പകരം സംവിധാനം പോലും ഒരുക്കാൻ കഴിഞ്ഞില്ലെന്ന് പരാതി ഉയരുന്നുണ്ട്.

നേരത്തെ ദുഖവെള്ളി ദിനത്തിൽ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചു കൂട്ടിയപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫ് പ്രതികരിച്ചതും ഇവർ ചൂണ്ടിക്കാട്ടുന്നു. അന്ന് കുര്യൻ ജോസഫിന്റെ നിലപാടിനെ പിന്തുണച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്താൻ ഉത്സാഹം കാണിച്ചവരാണ് ഇപ്പോൾ പെസഹ വ്യാഴത്തിനും ദു:ഖവെള്ളിക്കും ട്രഷറി തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതെന്നും അഭിപ്രായമുയരുന്നുണ്ട് .

2015 ലായിരുന്നു ദു:ഖ വെള്ളി ദിനത്തിൽ വിളിച്ചു ചേർക്കുന്ന ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കിയത്.മതേതര നിലപാട് ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുര്യൻ ജോസഫ് കത്തയച്ചത് വിവാദമായിരുന്നു.

You might also like

-