പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്‌എസ്:രാഹുല്‍ഗാന്ധി

0

ദില്ലി: രാജ്യത്തെ ദളിതര്‍ക്ക് വേണ്ടി പോരാടിയ പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്‌എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു.ആര്‍എസ്‌എസ് കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ ആര്‍എസ്‌എസും ബിജെപിയും പ്രേരിപ്പിച്ചപ്പോള്‍ തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന മറ്റുള്ളവരുടെ പ്രതിമകള്‍ കൂടി തകര്‍ക്കാന്‍ അവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
തമിഴ്നാട് പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് ഇന്ന് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
ഇത് ആദ്യമായല്ല ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാനുളള ആഹ്വാനവും ശ്രമങ്ങളും ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇദ്ദേഹത്തിനെതിരെ ഹിന്ദു സംഘടനകള്‍ അഴിച്ചുവിട്ടിരുന്നത്.
പെരിയാര്‍ എന്ന വിളിപ്പേരില്‍ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡര്‍ കഴകം. തമിഴ്നാട്ടില്‍ ദ്രാവിഡ നയങ്ങള്‍ക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.
നേരത്തെ ബംഗാളില്‍ നെഹ്റു പ്രതിമയും ത്രിപുരയില്‍ ലെനിന്‍ പ്രതിമയും മീററ്റിൽ അംബേദ്കർപ്രതിമയും ഹിന്ദുത്വ ശക്തികള്‍ തകര്‍ത്തിരുന്നു.

You might also like

-