പെട്രോൾ വിലയിൽ വർധന ,ഇന്ധന വില സർവകാല റെക്കോർഡിലേക്ക്

0

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് പെട്രോൾ വില കുതിക്കുന്നത്.ഡീസൽ വില ആഴ്ചകളായി സർവകാല റെക്കോഡിൽ തുടരുന്നതിനിടെ പെട്രോൾ വില 80 രൂപയിലേക്ക് നീങ്ങുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ ദിവസങ്ങൾക്കകം വില സർവകാല റെക്കോഡിലെത്തുമെന്നാണ് സൂചന.

സൗദിയുടെ തീരുമാന പ്രകാരം അസംസ്കൃത എണ്ണ ഉൽപാദനം കുറച്ചതോടെ വില ഉയർന്നതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമായി പറയുന്നത്.

തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 77.25ഉം 70.18ഉം. പെട്രോളിനും ഡീസലിനും മൂന്നു ദിവസം കൊണ്ട് ലിറ്ററിന് 30 പൈസയോളം വർധിച്ചു. ഈ മാസം മാത്രം പെട്രോളിന് 80 പൈസയും 1.12 രൂപയും കൂടി. മുംബൈയിൽ 82.35, 70.01, കൊൽക്കത്തയിൽ 77.20, 68.45, ഡൽഹിയിൽ 74.50, 65.75, ചെന്നൈയിൽ 77.29, 69.37 എന്നിങ്ങനെയാണ്. ആഗോള വിപണിയിൽ 2014 നുശേഷം ഇതാദ്യമായി അസംസ്കൃത എണ്ണവില 74 ഡോളർ കടന്നിരിക്കുകയാണ്. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ കേന്ദ്രസർക്കാർ എക്സൈസ് നികുതി ഒമ്പതുതവണ വർധിപ്പിച്ചു. ഇതുവഴി ഇക്കാലയളവിൽ പെട്രോൾ വിലയുടെ നികുതിയിൽ 11.77 രൂപയുടെയും ഡീസലിന്‍റേതിൽ 13.47 രൂപയുടെയും വർധനയുണ്ടായി.നികുതി കുറക്കണം എന്നുള്ള ആവശ്യം ഇതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിച്ചിട്ടില്ല.

You might also like

-