പെട്രോൾ പമ്പുകൾ ഉച്ചവരെ പണിമുടക്കും

0

കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടാൻ പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ തീരുമാനിച്ചു പമ്പുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോട്ടയം പമ്പാടിയിൽ കഴിഞ്ഞയാഴ്ച പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 1.5 ലക്ഷം രൂപ കവർന്നിരുന്നു. പമ്പുകളുടെ പ്രവർത്തനത്തിന് സർക്കാർ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

You might also like

-