പുഴയില്‍ ഒഴുക്കിൽപ്പെട്ട് അച്ഛനും മക്കളും മുങ്ങി മരിച്ചു

0

മാനന്തവാടി:പുല്‍പ്പള്ളി മരക്കടവിന് സമീപം കബനി പുഴയില്‍ അച്ഛനും മക്കളും മുങ്ങി മരിച്ചു
പുല്‍പ്പള്ളി കബനിഗിരി മഞ്ഞാടിക്കടവ് ചക്കാലക്കല്‍ ബേബി (സ്‌കറിയ),മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. മരക്കടവ് മഞ്ഞാടിക്കടവിലാണ് മൂന്ന് മണിയോടെ അപകടമുണ്ടായത്.
കുടുംബക്കാരായ പെരിക്കല്ലൂര്‍ പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെലിന്‍,നിഥില,ഇവരുടെ മറ്റൊരു ബന്ധുവായ ചുണ്ടേല്‍ സ്വദേശിനി അലീന എന്നിവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വേറെയും ആളുകളുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നു.മൃതദേഹങ്ങൾ പുൽപ്പള്ളിയിലെ ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിച്ചിട്ടുണ്ട് . പോലിസും ഫയർഫോഴ്‌സും നാട്ടുകാർക്കൊപ്പം തിരച്ചിലിന് നേതൃത്വം നൽകുന്നു. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

You might also like

-