പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ല: എക്സൈസ് മന്ത്രി.

0
സംസ്ഥാനത്ത് പുതിയ ബാർ ഹോട്ടലുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകൾ മാത്രം തുറക്കാനാണ് അനുമതി. പുതിയ

ബാറുകൾക്കുള്ള അപേക്ഷ വന്നാൽ അപ്പോൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. എൽഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല.

മദ്യവർജനം തന്നെയാണു ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്.

ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകൾ ഇപ്പോഴില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
You might also like

-