പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി

0

കൊച്ചി : യേശുക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രിസ്തവർ

ആചരിക്കുകയാണ്. പുലർച്ചെ തന്നെ ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ തുടങ്ങി. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖവെള്ളി തിരുകർമ്മങ്ങൾക് നേതൃത്വം നൽകി

കു​രി​ശു​മ​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ നി​റ​യു​ന്ന പ്ര​ത്യേ​ക ക​ർ​മ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ പാ​ത​യി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും ദേ​വാ​ല​യ​ങ്ങ​ളി​ൽ നടന്നു. ഉ​പ​വാ​സ​വും കു​രി​ശി​ന്‍റെ വ​ഴി​യും ദീ​പ​കാ​ഴ്ച​യും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വു​മു​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളാ​ൽ ദേ​വാ​ല​യ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി.

ആലപ്പുഴ കോക്കമംഗലം പള്ളിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുഃവെള്ളിയിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പരിഹാര പ്രദക്ഷിണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കും.

പെ​സ​ഹ ദി​നം ​മു​ത​ൽ തീ​വ്ര​മാ​യ പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ​ജീ​വ​മാ​യ വി​ശു​ദ്ധ വാ​രാ​ച​ര​ണ ക​ർ​മ​ങ്ങ​ൾ ക്രി​സ്തു ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​ന്‍റെ സ്മ​ര​ണ​യി​ൽ ഈ​സ്റ്റ​ർ ആ​ച​രി​ക്കു​ന്ന​തോ​ടെ​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്.

You might also like

-