“പീഡനത്തെ കുറിച്ച് മിണ്ടിപോകരുത്”. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ അനുയായികള്‍

0


ഉന്നവ (ഉത്തര്‍ പ്രദേശ്): ഉന്നവോയിലെ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് രാജ്യവ്യപകമായി ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെതിരെ റീകൾക്കും ബന്തുക്കൾക്കും നാട്ടുകാര്ക്കും എതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ അനുയായികള്‍രംഗത്തെത്തി സംഭവത്തെക്കുറിച്ച് ‘മിണ്ടിപ്പോകരുതെന്ന് ‘ ഭീഷണി ഉയര്‍ത്തിയതായി പ്രദേശവാസികള്‍ വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി.
നിശബ്ദമായിരുന്നില്ലെങ്കില്‍ അതുകൊണ്ടുണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കാന്‍ തയ്യാറായിരുന്നുകൊള്ളാനും അണികള്‍ ആവശ്യപ്പെട്ടു. ഉന്നാവോ പീഡനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നവരെ നാടുകടത്തുമെന്നും അവര്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ രണ്ടുപേരെ കാണാനില്ലായെന്നും ഇരയുടെ ബന്ധു വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് സെനഗറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഉന്നാവോ കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തുകഴിഞ്ഞു.അതിനിടെ ഭീഷിണി നിലനിൽക്കുന്നതിനാൽ കേസ്സു സംസ്ഥാനത്തിന്റെ പുറത്തു പ്രതേകകോടതിയിൽ വേണമെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപെട്ടിട്ടുണ്ട്

You might also like

-