പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ കേന്ദര സർക്കാരിനെ പുതിയതലവേദന

0

ഡൽഹി :കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ടുകള്‍. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്‍റെ ഓഹരികള്‍ വിറ്റതിലൂടെ ലഭിച്ച സ്വത്തിന്‍റെ വിവരങ്ങള്‍ മറച്ചുവെച്ചതായി ന്യൂസ് പോർട്ടലിനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് ഊര്‍ജമന്ത്രിയായി 4 മാസം പിന്നിട്ടശേഷം കമ്പനിയുടെ ഓഹരികള്‍ ഭീമമായ തുകയ്ക്ക് വിറ്റതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പിയുഷ് ഗോയലും ഭാര്യ സീമയും ചേര്‍ന്നാരംഭിച്ച ഫ്ലാഷ് നെറ്റ് എന്ന സ്ഥാപനം 2014 സെപ്തംബറിലാണ് പിരാമല്‍ ഗ്രൂപ്പിന് വിറ്റത്. 10 രൂപ മാത്രം മുഖവിലയുണ്ടായിരുന്ന ഓഹരികള്‍ 1000 മടങ്ങ് ഉയര്‍ന്നവിലയ്ക്കാണ് വിറ്റഴിച്ചത്.

ഊര്‍ജ്ജമന്ത്രിയായി ചുമതലയേറ്റ് നാലുമാസം പിന്നിടുമ്പോഴായിരുന്നു ഊര്‍ജമേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന പിരാമല്‍ ഗ്രൂപ്പിന് കമ്പനി വിറ്റത്. എന്നാല്‍ 2000 മുതല്‍ രാജ്യസഭാംഗമായി തുടരുന്ന പിയുഷ് ഗോയല്‍ ഓഹരിവിറ്റശേഷം അക്കാര്യം രാജ്യസഭയ്ക്ക് സമര്‍പ്പിച്ച സ്വത്ത് വിവരത്തില്‍ നിന്ന് മറച്ചുവെച്ചു. സമ്പത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓരോവര്‍ഷവും അംഗങ്ങള്‍ രാജ്യസഭയെ രേഖാമൂലം അറിയിക്കേണ്ടതുണ്ട്. ഇതിനുപുറമെ മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും സ്വത്ത് വിവരങ്ങള്‍ നല്‍കണം. എന്നാല്‍ 2014ലും 2015ലും സ്വത്ത് വിവരങ്ങള്‍ നല്‍കിയപ്പോഴും ഓഹരിവിറ്റത് കാണിച്ചിട്ടില്ല.

48 കോടിയോളം രൂപയ്ക്കാണ് ഫ്ലാഷ്നെറ്റ് വാങ്ങിയതെന്ന് പിരാമല്‍ ഗ്രൂപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു. ഓഹരിവിറ്റതിലൂടെ ലാഭം ഉണ്ടായതായി ഫ്ലാഷ് നെറ്റിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടും പറയുന്നു. പിയുഷ് ഗോയലിന് വായ്പകുടിശ്ശിക വരുത്തിയ ഷിര്‍ദി ഗ്രൂപ്പിലും വന്‍ നിക്ഷേപമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഓഹരിവിറ്റശേഷവും ഇക്കാര്യം പിയുഷ് ഗോയല്‍ മറച്ചുവെച്ചതെന്നും പിരാമല്‍ ഗ്രൂപിന് ഏതെങ്കിലും തരത്തില്‍ വഴിവിട്ട സഹായം മന്ത്രിയെന്ന നിലയില്‍ ഗോയല്‍ ചെയ്തു കൊടുത്തിട്ടുണ്ടോയെന്നതുമാണ് അവശേഷിക്കുന്ന ചോദ്യം.

You might also like

-