പിണറായി കൊലപാതക പരമ്പര; സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചു

0

കണ്ണൂർ : മാതാപിതാക്കളെയും രണ്ട് മക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പടന്നക്കരയിലെ വീട്ടിലാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുവന്നത്. സൗമ്യയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകങ്ങളില്‍ സൗമ്യക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തിയെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ രണ്ടാമത്തെ മകള്‍ ആറുവര്‍ഷം മുമ്പ് മരിച്ചിരുന്നു. രണ്ടാമത്തെ മകളുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ നാട്ടുകാരാണ് വീടിനു പരിസരത്ത് എത്തിയത്. നാട്ടുകാര്‍ സൗമ്യക്കെതിരെ പ്രതിഷേധിക്കുകയും ഇവരെ കൂവി വിളിക്കുകയും ചെയ്തു.കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.എന്നാല്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മറ്റു രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും അവരെ വിട്ടയച്ചു.അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് മനസ്സിലാക്കിയ സൗമ്യ മാതാപിതാക്കളെയും മകളെയും ഭക്ഷണം വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയായിരുന്നു. അലുമിനിയം ഫോസ്‌ഫൈഡാണ് ഇതിനായി സൗമ്യ ഉപയോഗിച്ചത്.

You might also like

-