പിണറായിലെ ദുരൂഹമരണങ്ങൾ കൊലപാതകമെന്ന് പോലീസ്

0


കണ്ണൂര്‍: പിണറായിയിൽ ഒരു കുടുംബത്തിലെ നാല് പേര് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സൗമ്യ കുറ്റം സമ്മതിച്ചു. രാവിലെ മുതൽ ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു. അത്യന്തം ദുരൂഹത നിറഞ്ഞ സംഭവത്തിൽ കേസ് അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് ഡി.വൈഎംഎസ്.പി രഘുറാം ഏറ്റെടുത്തത്. ചോദ്യം ചെയ്യലിനോട് ഇവർ സഹകരിച്ചിരുന്നില്ല. എന്നാല്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി.

സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും തലശേരി ഗസ്റ്റ് ഹസ്സിൽ വിളിച്ചു വരുത്തി അന്വേഷണ സംഘം ചോദ്യ ചെയ്തിരുന്നു. സൗമ്യയുടെ മക്കളും മാതാപിതാക്കളും അടക്കം നാല് മാസത്തിനിടെ ഉണ്ടായ മൂന്ന് മരണങ്ങളാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

മരിച്ച കുഞ്ഞികണ്ണന്റെയും കമലയുടെയുടെയും ആന്തരികാവയവങ്ങളുടെ രസപരിശോധനായിൽ അലുമിനിയം ഫോസ്ഫ്റ്റ് അംശം കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്. ഇന്നലെ പുറത്തെടുത്ത സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹത്തിന്റെ രാസ പരിശോധന ഫലം കൂടി പുറത്തുവരാനുണ്ട്. ഇതിലും അലുമിനിയം ഫോസ്ഫേറ്റ് അംശം കണ്ടെത്തിയാൽ ഇവ ആസൂത്രിതമായ കൊലപാതകങ്ങൾ ആണെന്ന് ഉറപ്പിക്കാൻ പോലീസിനാകും. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന സൗമ്യയുടെ ബന്ധങ്ങളെ ചൊല്ലി വീട്ടിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നു.

You might also like

-