പിഎൻബി തട്ടിപ്പ്: നീരവ് മോദിക്കും ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

0

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി)നിന്ന് 11,400 കോടി രൂപ തട്ടിച്ചെന്നാണു നീരവിനെതിരായ കേസ്. ഇന്റർപോളിൽനിന്ന് ഇരുവർക്കുമെതിരെ റെഡ്കോർണർ നോട്ടിസ് ലഭ്യമാക്കുന്നതിനും ഈ ജാമ്യമില്ലാ വാറന്റ് സഹായിക്കും.

You might also like

-