പാലായില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

മൂന്ന് തവണ മത്സരിച്ചയാളെന്ന നിലയിൽ മാണി സി കാപ്പൻ മണ്ഡലത്തിൽ സുപരിചിതനാണെന്ന് യോഗം വിലയിരുത്തി.

0

പാലായില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. മാണി സി കാപ്പന്‍റെ പേരിന് എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കി. ഇതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. സെപ്തംബര്‍ നാലിന് എല്‍.ഡി.എഫ് പാലായില്‍ കണ്‍വെന്‍ഷന്‍ നടത്തും.

പാലാ ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി യു.ഡി.എഫ്
മാണി സി കാപ്പനെ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ഏകകണ്ഠമായാണ് എൻ.സി.പി യോഗത്തിൽ ധാരണയായത്. മൂന്ന് തവണ മത്സരിച്ചയാളെന്ന നിലയിൽ മാണി സി കാപ്പൻ മണ്ഡലത്തിൽ സുപരിചിതനാണെന്ന് യോഗം വിലയിരുത്തി. പാർട്ടി തീരുമാനം മൂന്ന് മണിക്ക് നടന്ന എൽ.ഡി.എഫ് യോഗത്തെ അംഗീകരിച്ചു. വൈകീട്ട് ചേര്‍ന്ന എൻ.സി.പി തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

You might also like

-