പാകിസ്ഥാന് വീണ്ടുംമോദിയുടെ താക്കിത്

0

ലണ്ടന്‍: പാകിസ്ഥാന് വീണ്ടും താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്, എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവര്‍ക്ക് മറുപടി ചുട്ട മറുപടി നല്‍കും. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. എങ്ങനെയാണ് ശക്തമായ മറുപടി കൊടുക്കേണ്ടതെന്ന് തനിക്ക് അറിയാം എന്നും മോദി പറഞ്ഞു
മൂന്ന് രാജ്യങ്ങളിലായുള്ള യൂറോപ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്നാണ് മോദി ലണ്ടനില്‍ എത്തിയത്. ബക്കിംഹാം പാലസില്‍ മോദി എലിസബത്ത് രാജ്ഞിയുമായി കൂടികാഴ്ച നടത്തി. നേരത്തെ ചാള്‍സ് രാജകുമാരനൊപ്പം ലണ്ടന്‍ മ്യൂസിയം സന്ദര്‍ശിച്ച മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും കൂടികാഴ്ച നടത്തി.
പിന്നീട് ഭാരത് കി ബാത്ത്, സബ്കേ സാത്ത് എന്ന പേരിലുള്ള ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയില്‍ പങ്കെടുത്തത്.

You might also like

-