പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി

0

പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി.പലസ്തീന്‍ ടെലിവിഷന്‍ ചാനലായ ഐന്‍ മീഡിയ ഏജന്‍സിയിലെ ക്യാമറാമാന്‍ യാസെര്‍ മുര്‍താജയാണ് കൊല്ലപ്പെട്ടത്.

ഗാസാ-ഇസ്രയേല്‍ അതിര്‍ത്തിയിലെ പ്രക്ഷോഭം ചിത്രീകരിക്കുമ്പോഴാണ് യാസെറിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നത്. വയറ്റില്‍ വെടിയേറ്റ യാസെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പ്രക്ഷോഭ മേഖലയില്‍ സൈന്യത്തിനും പോലീസിനും മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയാന്‍ സാധിക്കുന്ന PRESS എന്ന് വലിയ അക്ഷരങ്ങളിലെഴുതിയ നീല ജാക്കറ്റ് യാസെര്‍ ധരിച്ചിരുന്നു.

എന്നാല്‍ ഇസ്രയേല്‍ സൈന്യം മാധ്യമപ്രവര്‍ത്തകനായ യാസെറിനെയും വെടിവെച്ചു കൊലപ്പെടുത്തി. മുമ്പും ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണങ്ങളില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്.ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നറിയപ്പെടുന്ന പ്രക്ഷോഭത്തിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.

You might also like

-