പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു.

0

കൊച്ചി : വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ക്രിസ്പിന്‍ സാം അഞ്ചാം പ്രതിയാണ്. അന്യായ തടങ്കൽ, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക്കുറ്റം ചുമത്തിയിട്ടില്ല.കേസില്‍ എസ്ഐ ഉള്‍പ്പെടെ നാല് പൊലീസ് ഓഫീസര്‍മാരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ അറസ്റ്റാണ് ഇന്നുണ്ടായത്.

You might also like

-