പരസ്പര സഹകരണത്തിൽ ഇന്ത്യയും,ഫ്രാൻസും ; ആശങ്കയുമായി ചൈന

0

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന് ഫ്രാൻസിന്റെ പിന്തുണ ഉറപ്പിച്ച് ഇന്ത്യ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രതിരോധ കരാര്‍ ചൈനയെ ഉന്നം വച്ചിട്ടുള്ളതാണെന്ന് വ്യക്തമാണ്.16 രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംഘടിപ്പിക്കുന്ന മിലൻ എന്ന നാവികാഭ്യാസത്തെ വിമർശിക്കുന്ന ചൈനീസ് റിപ്പോർട്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ തീർക്കുന്ന പ്രതിരോധം ചൈനയിൽ ആശങ്ക പരത്തുകയാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്.
മാത്രമല്ല ഇന്ത്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോയെന്നുള്ള സംശയവും ചൈന പ്രകടിപ്പിച്ചിരുന്നു.അതിനുദാഹരമായി അവർ ചൂണ്ടികാണിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ഭാരതം തീർക്കുന്ന വൻ പ്രതിരോധ ശൃംഖലകളെയായിരുന്നു.
ഫ്രാൻസിൽ ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഫ്രാൻസ് പച്ചക്കൊടി കാട്ടിയത് സംശയകരമായി ക്ഷിക്കപ്പെടേണ്ടതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഫ്രാന്‍സിന്റെ അധീനതയിലുള്ള നാവികസേനാ താവളങ്ങളില്‍ പ്രവേശിക്കാനും നങ്കൂരമിടാനും, ഇന്ധനം നിറയ്ക്കാനും സാധിക്കുന്നതും,തിരിച്ച് ഫ്രഞ്ച് പടക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക താവളങ്ങളും തുറന്നുനല്‍കുന്നതുമായ കരാറിനാണ് ഇന്ന് ഒപ്പ് വച്ചത്.കരാര്‍ പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്ക് നങ്കുരമിടാനും പ്രദേശത്ത് നിരീക്ഷണം നടത്താനും സാധിക്കും.
ദക്ഷിണ ചൈന സമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയുമായി കൈകോർക്കുന്നത് ഗുണം ചെയ്യുമെന്ന് പല രാജ്യങ്ങളും കരുതുന്നുമുണ്ട്.

You might also like

-