പന്തളംത്ത്ചരക്കു ലോറിയും ആൾട്ടോ കാറുംകുട്ടിയിടിച്ചു ഒരാൾ മരിച്ചു

0

പത്തനംതിട്ട: പത്തനംതിട്ടയില്‍ കുരമ്പാലയിൽ ചരക്കു ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന  ചരക്കു ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകരുകയും ഡ്രൈവർ തൽക്ഷണം മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

-