പതിനാറുകാരിയെ കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍.

0

കൊല്ലം: കൊല്ലം തെന്മലയില്‍ പതിനാറുകാരിയെ കാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ അടക്കം മൂന്ന് പേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രണ്ട് ദിവസം മുന്പാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിയുമായി അമ്മ തെന്‍മല സ്റ്റേഷനില്‍ എത്തുന്നത്.

പുളിയറയിലെ ഒരു ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു പെണ്‍കുട്ടിയും അമ്മയും രണ്ടാനച്ഛനും. അന്ന് പൊലീസ് അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്തപ്പോഴാണ് പീഡിനവിവരം പുറത്തറിയുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഫാമില്‍ ജോലി നോക്കുന്ന ഇവരുടെ ബന്ധു സജി എന്നയാളെ പൊലീസ് പിടികൂടി.

പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെയും രണ്ടാനച്ഛന്റെയും അറിവോടെയാണ് പെണ്‍കുട്ടിയെ ഫാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാകുന്നത്. അമ്മയെയും സജിയെയും അറസ്റ്റ് ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

രണ്ടാനച്ഛന്‍, സുഹൃത്തുക്കളായ അജിത്, കറുപ്പുസ്വാമി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് കിട്ടുന്ന സൂചന. ഏവരും പെൺകുട്ടിയെ നിരന്തരം പിടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട് .ഇതിന് മുന്പും അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പലര്‍ക്കും പണത്തിന് വേണ്ടി കൈമാറിയതായും പെണ്‍കുട്ടിയുടെ മൊഴി പറയുന്നു . പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിനെ സംരക്ഷണയിലാണ്.

You might also like

-