പതിനായിരങ്ങൾ അണിനിരക്കുന്ന കർഷക മഹാ റാലി മുംബൈയിലേക്ക്‌

മഹാരാഷ്ട്ര കണ്ട ഏറ്റവും വലിയ കർഷക സമരം

0
കടങ്ങൾ എഴുതിത്തള്ളുക , സ്വാമിനാഥന് കംമീഷൻ റിപ്പോർട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മഹാരാഷ്ട്രയിലെ കർഷകർ ആരംഭിച്ച കാൽ നദ യാത്രാ സമരം മുംബൈയിലേക്ക്‌ അടുക്കുന്നു ചൊവ്വാഴ്ച വൈകിട്ട് നാസിക്കിൽ നിന്നും ആരംഭിച്ച സമരം ഇതിനകം 180 കിലോമീറ്റർ പിന്നിട്ടു .
ഓരോ 30 കിലോമീറ്ററിലും അൽപ നേരം വിശ്രമിച്ച ശേഷമാണ് യാത്ര തുടരുന്നത് . 35000 കർഷകരാണ് സമരത്തിൽ അണിചേർന്നത് . വിവിധ രാഷ്ട്രീയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .ഇന്ന് മുംബൈ കെ ജെ സോമയ്യ ഗ്രൗണ്ടിൽ എത്തുന്ന സംഘം അവിടെ യോഗം ചേർന്ന ശേഷം നാളെ മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് തീരുമാനം .

സമരത്തിന് ഇടതുപക്ഷ കർഷക സംഘടനയായ കിസാൻ സഭയുടെ പിന്തുണയുമുണ്ട് .സമരത്തിൽ നിരവധി ആദിവാസികളും കര്ഷകരുമാണ് പങ്കെടുക്കുന്നത് . സമരം മുംബൈയിൽ   പ്രവേശിക്കുന്നതിനോടനുബന്ധിച്ചു പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്

You might also like

-