പഞ്ചാബ് ബാങ്ക് തട്ടിപ്പ് മലയാളി അറസ്റ്റിൽ

0

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മലയാളി ഉൾപ്പെടെ നാലു പേരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. ഗീതാഞ്ജലി കമ്പനി ഡയറക്ടർറും മനസാഷി സൂക്ഷിപ്പുകാരനുമായ പാലക്കാട്അനിയത്ത് ശിവരാമനാണ് അറസ്റ്റിലായ മലയാളി.മെഹുൽ ചോക്സിയുടെ കമ്പനി ഡയറക്ടറാണ് ശിവരാമൻ..

നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റർ, രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരും അറസ്റ്റിലായി.ഗില്ലി ഇന്ത്യ ലിമിറ്റ‍ഡ് കമ്പനിയുടെ ഡയറക്ടർ സ്ഥാനം ശിവരാമൻ നായർ വർഷങ്ങളായി വഹിക്കുകയാണ്. എന്നാൽ, ക്രമക്കേടിനെ കുറിച്ച് തങ്ങൾക്കറിയില്ലെന്നാണ് ശിവരാമന്റെ കുടുംബത്തിന്റെ നിലപാട്.

വിദേശത്തേക്ക് കടന്ന നീരവ് മോദി തട്ടിയെടുത്ത പണം ഏകദേശം ഇരുപതിനായിരം കോടി രൂപയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.വായ്പകളുടെ സ്വഭാവത്തെക്കുറിച്ചും ഇതിന് ഈടായി വാങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങളുമെല്ലാം അന്വേഷിക്കുന്നുണ്ട്.
വായ്പാ തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുക്കള്‍ ഗ്യാരന്റിയായി വാങ്ങി പല ബാങ്കുകളും നീരവിന് വന്‍ തുക വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനെ കുറിച്ചെല്ലാം വിശദമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

You might also like

-